പെ​രു​ന്നാ​ൾ അ​വ​ധി​ക്കു​ശേ​ഷം താ​മ​സ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ

rr

കു​വൈ​ത്ത്​ സി​റ്റി: പെ​രു​ന്നാ​ൾ അ​വ​ധി​ക്കു​ശേ​ഷം താ​മ​സ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കി. വീ​ണ്ടും പൊ​തു​മാ​പ്പ്​ ന​ൽ​കാ​ൻ മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. നേ​ര​ത്തേ നി​ര​വ​ധി ത​വ​ണ പൊ​തു​മാ​പ്പ്​ ന​ൽ​കി​യി​ട്ടും നി​ര​വ​ധി അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ തി​രി​ച്ചു​പോ​കാ​ൻ ത​യാ​റാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ പൊ​തു​മാ​പ്പി​ന്​ മു​ന്നോ​ടി​യാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ്​ വി​വ​രം. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​ർ താ​മ​സ​രേ​ഖ​യി​ല്ലാ​തെ കു​വൈ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്.

കു​വൈ​ത്ത്​ സ്വ​ന്തം ചെ​ല​വി​ൽ തി​രി​ച്ച​യ​ക്കാ​ൻ ത​യാ​റാ​യി​ട്ടും പി​ഴ​യ​ട​ച്ച്​ താ​മ​സ​രേ​ഖ നി​യ​മ​വി​ധേ​യ​മാ​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ട്ടും ഭൂ​രി​ഭാ​ഗ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ല്ല. അ​തി​നി​ടെ, ക​ഴി​ഞ്ഞ​ദി​വ​സം ഫ​ർ​വാ​നി​യ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ 16 പേ​ർ അ​റ​സ്​​റ്റി​ലാ​യി. ഫ​ർ​വാ​നി​യ, ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്, ശ​ർ​ഖ്​ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​​ടു​ത്തി രൂ​പ​വ​ത്​​ക​രി​ച്ച സം​യു​ക്​​ത സ​മി​തി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി. വ​രും​ദി​വ​സ​ങ്ങ​ളി​ലും രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.