കുവൈത്തില്‍ നേരിയ ഭൂചലനം

google news
earthquake 305
 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തി.

ശനിയാഴ്ച പുലര്‍ച്ചെ 2.36നാണ് ഭൂചലനമുണ്ടായത്. അല്‍-അഹമ്മദി ഗവര്‍ണറേറ്റിന്റെ തെക്ക്പടിഞ്ഞാറന്‍ മേഖലയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ 8 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് ദേശീയ ഭൂകമ്പ ശൃംഖല (കെഎന്‍എസ്എന്‍) അറിയിച്ചു.

Tags