യാത്രക്കാര​ൻറെ ബാഗേജ്​ ലഭിക്കാൻ അഞ്ച്​ ദിവസം വൈകിയതിന്​ വിമാനക്കമ്പനിക്ക്​ 4400 ദീനാർ പിഴ വിധിച്ചു

flight

കുവൈത്ത്​ സിറ്റി: യാത്രക്കാര​ൻറെ ബാഗേജ്​ ലഭിക്കാൻ അഞ്ച്​ ദിവസം വൈകിയതിന്​ കൊമേഴ്​സ്യൽ വിമാനക്കമ്പനിക്ക്​ കുവൈത്ത്​ സുപ്രീം കോടതി 4400 ദീനാർ പിഴ വിധിച്ചു. കുവൈത്ത്​ പൗരൻ നൽകിയ കേസിലാണ്​ കോടതി വിധിയെന്ന്​ അൽ സിയാസ ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. കുവൈത്തിൽനിന്ന്​ മറ്റൊരു വിദേശരാജ്യത്തേക്ക്​ ദുബൈ വഴി യാത്ര ചെയ്​തതാണ്​ ഇദ്ദേഹം. എന്നാൽ, ബാഗേജ്​ കിട്ടാത്തതിനാൽ യാത്ര പ്രതിസന്ധിയിലാകുകയും മറ്റു ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്​തെന്ന്​ ആരോപിച്ചാണ്​ കോടതിയെ സമീപിച്ചത്​. നഷ്​ടമായെന്ന്​ കരുതിയ ബാഗേജ്​ പിന്നീട്​ കിട്ടിയെങ്കിലും മാനസിക സംഘർഷവും സാമ്പത്തിക നഷ്​ടവും ഉണ്ടായെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടി.