കു​വൈ​ത്തി​ൽ മൂ​ന്നു​മാ​സ​ത്തി​നി​ടെ പ​ത്തു​ല​ക്ഷ​ത്തി​ലേ​റെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി

mm

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മൂ​ന്നു​മാ​സ​ത്തി​നി​ടെ പ​ത്തു​ല​ക്ഷ​ത്തി​ലേ​റെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. 2022ലെ ​ആ​ദ്യ മൂ​ന്നു​ദി​വ​സ​ത്തെ ക​ണ​ക്കാ​ണ് ഗ​താ​ഗ​ത അ​വ​ബോ​ധ വ​കു​പ്പി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫി​സ​ർ മേ​ജ​ർ അ​ബ്ദു​ല്ല ബൂ​ഹ​സ​ൻ പു​റ​ത്തു​വി​ട്ട​ത്. പ്ര​തി​ദി​നം 12,330 നി​യ​മ​ലം​ഘ​ന​മാ​ണ് ശ​രാ​ശ​രി വ​രു​ന്ന​ത്. പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തും കാ​മ​റ​യി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ക​ണ​ക്കു​ക​ൾ ചേ​ർ​ത്താ​ണി​ത്.

കൂ​ടു​ത​ലും അ​മി​ത വേ​ഗ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. 4,33,638 കേ​സു​ക​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​ത്. 35,788 നി​യ​മ​ലം​ഘ​നം റെ​ഡ് സി​ഗ്ന​ൽ ലം​ഘി​ച്ച​താ​ണ്. ഡ്രൈ​വി​ങ്ങി​നി​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​മാ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത് വ​രു​ന്ന​ത്. 16,344 കേ​സു​ക​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​ത്. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച 8750 കേ​സു​ക​ൾ പി​ടി​കൂ​ടി. 1533 വാ​ഹ​ന​ങ്ങ​ൾ മൂ​ന്നു​മാ​സ​​ത്തി​നി​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​രു​ത്തി 716 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

2226 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഇ​ക്കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യ​പ്പോ​ൾ 82 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​വ​ർ വാ​ട്​​സ്ആ​പ്​ വ​ഴി ഗ​താ​ഗ​ത വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. നി​യ​മ​ലം​ഘ​ന​ത്തി​​ന്റെ ഫോ​​ട്ടോ എ​ടു​ത്ത്​ അ​യ​ച്ചാ​ൽ അ​യ​ക്കു​ന്ന​വ​രു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ച്ച്​ ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. രാ​ജ്യ​ത്ത്​ സം​ഭ​വി​ക്കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ വ​ലി​യൊ​രു ഭാ​ഗ​ത്തി​നും കാ​ര​ണ