ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമം; 13 പേര്‍ കോസ്റ്റ് ഗാർഡിന്‍റെ പിടിയില്‍
Nov 9, 2023, 23:35 IST


മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമം നടത്തിയ 13 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് പിടികൂടി. ദോഫാർ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്.
അറബ് രാജ്യങ്ങളിൽ നിന്നും മൂന്നു ബോട്ടുകളിലായി എത്തിയ പതിമൂന്നു പേരെയാണ് കോസ്റ്റ് ഗാർഡിന്റെ സംഘം പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു