മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക്​ സാധ്യത

rain

മസ്കത്ത്​: മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ബാത്തിന, ദാഖിലിയ, മസ്‌കത്ത്​ തുടങ്ങിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ടന്ന്​ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി പറഞ്ഞു.

അൽ ഹജർ പർവതനിരകളിൽ അടുത്ത ഏതാനും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടാകുമെന്ന്​​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറയിപ്പ്​ നൽകിയിരുന്നു.