ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക്​ ഉ​ണ​ർ​വ്​ പ​ക​രാ​ൻ പു​ത്ത​ൻ പ​ദ്ധ​തി​ക​ളു​മാ​യി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം

xx

മ​സ്ക​ത്ത്​: കോ​വി​ഡി​ൻറെ പി​ടി​യി​ല​മ​ർ​ന്ന രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക്​ ഉ​ണ​ർ​വ്​ പ​ക​രാ​ൻ പു​ത്ത​ൻ പ​ദ്ധ​തി​ക​ളു​മാ​യി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം.

ദു​ബൈ​യി​ലെ അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ട്ടി​ൽ (എ.​ടി.​എം) പ​ങ്കെ​ടു​ക്കു​ന്ന മ​ന്ത്രാ​ല​യം, വി​വി​ധ ഹോ​ളി​ഡേ ഓ​പ​റേ​റ്റ​ർ​മാ​രു​മാ​യും എ​യ​ർ​ലൈ​നു​ക​ളു​മാ​യും ക​രാ​റു​ക​ൾ ഒ​പ്പു​വെ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ സു​ൽ​ത്താ​നേ​റ്റി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ്​ മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്ന​ത്.

ഇ​തി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. സാ​ഹ​സി​ക​ത, ബി​സി​ന​സ്, ക്രൂ​യി​സ് ക​പ്പ​ലു​ക​ൾ, ചാ​ർ​ട്ട​ർ ഫ്ലൈ​റ്റു​ക​ൾ, ദോ​ഫാ​റി​ലെ ഖ​രീ​ഫ് സീ​സ​ൺ തു​ട​ങ്ങി വി​വി​ധ രീ​തി​ക​ളി​ലൂ​ടെ ടൂ​റി​സം രം​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ്​ അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ട്ടി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​ലെ ടൂ​റി​സം പ്ര​മോ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഹൈ​തം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഗ​സാ​നി പ​റ​ഞ്ഞു.

എ​മി​റേ​റ്റ്‌​സ് എ​യ​ർ​ലൈ​ൻ​സ് ഹോ​ളി​ഡേ​യ്‌​സ്, ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് ഹോ​ളി​ഡേ​യ്‌​സ്, എ​യ​ർ അ​റേ​ബ്യ, ഓ​ൺ​ലൈ​നി​ലൂ​ടെ യാ​ത്ര ബു​ക്ക്​ ചെ​യ്യു​ന്ന ക​മ്പ​നി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ലാം എ​യ​ർ സി.​ഇ.​ഒ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ്​ അ​ഹ​മ്മ​ദി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​വും എ.​ടി.​എ​മ്മി​ൽ പ​​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സ​ലാം എ​യ​റി​ന്റെ സേ​വ​ന​ങ്ങ​ൾ, വി​മാ​ന​ങ്ങ​ൾ, ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ സെ​യി​ൽ​സ് മാ​നേ​ജ​ർ മാ​ജി​ദ് അ​ൽ ഖ​സാ​ബി പ​റ​ഞ്ഞു.