മലായാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം ഒമാനിലെ ഹൈമയിൽ അപകടത്തിൽപ്പെട്ട്​ ഒരാൾ മരിച്ചു

ff

മസ്കത്ത്​: മലായാളി കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം ഒമാനിലെ ഹൈമയിൽ അപകടത്തിൽപ്പെട്ട്​ ഒരാൾ മരിച്ചു. ദുബൈയിൽ നഴ്​സായി ജോലി​ ചെയ്യുന്ന ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ ഷീബ മേരി തോമസ്​ ആണ്​ (33) മരിച്ചത്​. ഏഴു പേർക്ക് പരിക്കേറ്റു.

അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിൽ ഞായറാഴ്ച പുലർച്ചെയായയിരുന്നു സംഭവം. പെരുന്നാൾ അവധി ആഘോഷിക്കാനായി ദുബൈയിൽനിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഏഴുപേരടങ്ങുന്ന രണ്ട്​ കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക്​ 50 കി.മീറ്റർ അകലെവെച്ച്​ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ നിസ്​വ ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം ഹൈമ ആശുപത്രിയിൽ. രാജു സജിമോൻ ആണ്​ ഷീബയുടെ ഭർത്താവ്​. പിതാവ്​: തോമസ്​. മതാവ്​: മറിയാമ്മ.