മാസപ്പിറവി കണ്ടു; ഒമാനിൽ ചെറിയ പെരുന്നാൾ നാളെ

ഇന്ന് ചെറിയ പെരുന്നാള്‍; ആഘോഷം വീടുകളിലൊതുക്കി വിശ്വാസികള്‍
 

ശവ്വാൽ പിറ കണ്ടതിനെ തുടർന്ന് ഒമാനിൽ ഊദുൽ ഫിത്തർ തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ ഇന്ന് റമദാൻ 29 ആയിരുന്നു. ഇതര ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ചെറിയ പെരുന്നാളെന്ന് ഇന്നലെ പ്രഖ്യാപനമുണ്ടായിരുന്നു. 

റമദാനിലെ 30 ദിനങ്ങളും പൂർത്തിയാക്കിയാണ് പെരുന്നാൾ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം, കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയാണ്. ഇന്ന് മാസപ്പിറവി കാണാത്തതിനാലാണിത്. ഇതോടെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് സംസ്ഥാനത്ത് ഇസ്‍ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.