മസ്‌കത്തില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു

5year old died
മസ്‌കത്ത്: മസ്‌കത്തില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി സെല്‍വകുമാറിന്റെ അഞ്ചുവയസുകാരനായ മകന്‍ നെഹ്‌മിഹ് ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ബുറൈമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുറൈമി ഇന്ത്യന്‍ സ്‌കൂളിലെ കെജി വിദ്യാര്‍ത്ഥിയാണ്. മാതാവ് - ജസ്‌രീന്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.