മസ്കത്തുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ കനത്ത മഴക്ക്​ സാധ്യത

google news
traffic

chungath new advt

മസ്കത്ത്​: ന്യൂനമർദത്തിന്‍റെ ഭാഗമായി തലസ്ഥാന നഗരിയുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്​ച കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ബുറൈമി, തെക്ക്​-വടക്ക്​ ബാത്തിന, ദാഹിറ, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവത പ്രദേശങ്ങളിലും മഴ ലഭിച്ചേക്കും. വിവിധ ഇടങ്ങളിൽ 20 മുതൽ 60 മില്ലിമീറ്റർവരെ മഴ കിട്ടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്​.

20 മുതൽ 55 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേ​ന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച കനത്ത മഴയാണ്​ പെയ്തത്​. മുസന്ദം, ഖസബ്​ തുടങ്ങിയ സ്ഥലങ്ങളിലാണ്​ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്​. റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം ഉച്ചക്ക്​​ ശേഷം മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകീട്ടോടെയാണ്​ മഴ കരുത്താർജിച്ചത്​.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags