ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന ബാലകലോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും
Nov 17, 2023, 21:02 IST

സലാല: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന ബാലകലോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് ഏഴിന് ക്ലബ് ഹാളില്‍ നടക്കുന്ന പരിപാടി പ്രസിഡന്റ് രാകേഷ് കുമാര്‍ ഝാ ഉദ്‌ഘാടനം ചെയ്യും. ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മമ്മിക്കുട്ടി മാസ്റ്റർ വിശിഷ്ടാതിഥിയാകും.
മലയാള വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ സംബന്ധിക്കും. കുട്ടികളുടെ രചന മത്സരങ്ങളും ഫാഷന്‍ ഷോ, ഫാന്‍സി ഡ്രസ്സ് മത്സരങ്ങളും നടക്കും. നാലാഴ്ച നീളുന്ന ബാലകലോത്സവത്തിൽ 34 ഇനങ്ങളിലായി അറുനൂറില്‍ പരം മത്സരാർഥികള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ എ.പി. കരുണന്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു