ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

google news
2119224-children

chungath new advt

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഒ​മാ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​ൻ ഹാ​റൂ​ൺ റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബാ​ല​വേ​ദി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ൾ, പാ​ട്ടു​ക​ൾ, സ്കി​റ്റു​ക​ൾ എ​ന്നി​വ​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കു​ട്ടി​ക​ൾ ന​ട​ത്തി​യ ശി​ശു​ദി​ന റാ​ലി വ​ർ​ണാ​ഭ​മാ​യി. ശി​ശു​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളും ഹാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് കു​ട്ടി​ക​ളി​ൽ​നി​ന്നും ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്നും പ​രി​പാ​ടി​ക്ക് ല​ഭി​ച്ച​തെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​വും ന​ൽ​കി. ബാ​ല​വേ​ദി കൂ​ട്ടു​കാ​ർ​ക്കാ​യി ആ​രം​ഭി​ച്ച മ്യൂ​സി​ക് ബാ​ൻ​ഡി​ന്റെ ഉ​ദ്ഘാ​ട​ന​വും ഇ​തേ വേ​ദി​യി​ൽ ന​ട​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി നാ​ട​ൻ​പാ​ട്ടു​ക​ളും ഇ​ൻ​സ്‌​ട്രു​മെ​ന്റ​ൽ ഫ്യൂ​ഷ​നും ആ​ദ്യ പ​രി​പാ​ടി എ​ന്ന നി​ല​യി​ൽ അ​ര​ങ്ങേ​റി. ബാ​ല വി​ഭാ​ഗം സെ​ക്ര​ട്ട​റി ശ്രീ​വി​ദ്യ ര​വീ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി റി​യാ​സ് കോ​ട്ട​പ്പു​റ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള വി​ഭാ​ഗം നി​ല​വി​ൽ​വ​ന്ന​തു മു​ത​ൽ എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ശി​ശു​ദി​നാ​ഘോ​ഷം വ​ള​രെ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags