ലോ​ക്ക​ൽ ടാ​ക്സി​ക​ൾ ജ​നു​വ​രി ഒ​ന്നി​ന​കം ലൈ​സ​ൻ​സു​ള്ള ആ​പ്​ ക​മ്പ​നി​ക​ളി​ൽ ചേ​ര​ണം

google news
1395504-oman-taxi

chungath new advt

മ​സ്‌​ക​ത്ത്​: പൊ​തു​നി​ര​ത്തു​ക​ളി​ൽ ഓ​ടു​ന്ന ഓ​റ​ഞ്ച്, വെ​ള്ള നി​റ​ത്തി​ലു​ള്ള ടാ​ക്സി​ക​ൾ അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി ഒ​ന്നി​ന​കം ലൈ​സ​ൻ​സു​ള്ള ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ ക​മ്പ​നി​ക​ളി​ൽ ചേ​ര​ണ​മെ​ന്ന്​ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​മാ​നി​ൽ ടാ​ക്സി സേ​വ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഈ ​നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​മാ​ൻ ടാ​ക്‌​സി, ഒ​ടാ​ക്‌​സി, മ​ർ​ഹ​ബ, ഹ​ല, ത​സ്‌​ലീം എ​ന്നി​വ​യാ​ണ് മ​ന്ത്രാ​ല​യം ലി​സ്‌​റ്റ് ചെ​യ്‌​ത ലൈ​സ​ൻ​സു​ള്ള ക​മ്പ​നി​ക​ൾ.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ​ടാ​ക്സി​ക​ൾ​ക്ക്​ സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​മ​തി​ന​ൽ​കി ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ന്​ തു​ട​ക്ക​മി​ട്ടി​രു​ന്ന​ത്. ന​വം​ബ​ർ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ, വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ൾ, തു​റ​മു​ഖ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ന​ട​ത്തു​ന്ന​തി​നു​മാ​ണ്​ ടാ​ക്സി​ക​ൾ​ക്ക്​ അ​നു​മ​തി​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഹോ​ട്ട​ലു​ക​ളി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ടാ​ക്സി​ക​ളു​ടെ അ​ടി​സ്ഥാ​ന നി​ര​ക്ക്​ 1.5 റി​യാ​ൽ ആ​ണ്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. പി​ന്നീ​ടു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 250 ബൈ​സ ഈ​ടാ​ക്കും. പ​ത്ത് മി​നി​റ്റ് ക​ഴി​ഞ്ഞാ​ൽ വെ​യി​റ്റി​ങ്​ ചാ​ർ​ജാ​യി 50 ബൈ​സ​യും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ ടാ​ക്സി നി​ര​ക്ക് 300 ബൈ​സ​യി​ൽ ആ​രം​ഭി​ക്കും. പി​ന്നീ​ടു​ള്ള ഓ​രാ കി​ലോ​മീ​റ്റ​റി​നും 130 ബൈ​സ​യാ​യി​രി​ക്കും.

കാ​ത്തി​രി​പ്പ് നി​ര​ക്ക് ഹോ​ട്ട​ൽ ടാ​ക്സി​ക​ൾ​ക്ക് തു​ല്യ​മാ​ണ്. യാ​ത്ര​യു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് ഒ​രു റി​യാ​ൽ ആ​യി​രി​ക്കും. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ തു​റ​മു​ഖ​ത്തി​ൽ സേ​വ​നം ന​ട​ത്തു​ന്ന ടാ​ക്സി​ക​ളു​ടെ അ​ടി​സ്​​ഥാ​ന നി​ര​ക്ക്​ 1.5 റി​യാ​ൽ ആ​യി​രി​ക്കും. പി​ന്നീ​ട്​ ഓ​രോ കി.​മീ​റ്റ​റി​ന്​ 250 ബൈ​സ​യും പ​ത്ത് മി​നി​റ്റ്​ ​ക​ഴി​ഞ്ഞാ​ൽ വെ​യി​റ്റി​ങ് ചാ​ർ​ജാ​യി 50 ബൈ​സ​യും ന​ൽ​കേ​ണ്ടി​വ​രും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു