10​ മ​ണി​ക്കൂ​റി​ലേ​റെ യാ​ത്രാ​ദു​രി​തം താ​ണ്ടി അ​വ​ർ ഒ​ടു​വി​ൽ നാ​ട​ണ​ഞ്ഞു

google news
images (4)

chungath new advt

മ​സ്ക​ത്ത്​: 10​ മ​ണി​ക്കൂ​റി​ലേ​റെ ദു​രി​ത​പ​ർ​വ​ങ്ങ​ൾ താ​ണ്ടി മ​സ്ക​ത്ത്​-​കോ​ഴി​ക്കോ​ട്​-​കൊ​ച്ചി എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ ഒ​ടു​വി​ൽ നാ​ട​ണ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ കോ​ഴി​ക്കോ​ട്ട്​ എ​ത്തേ​ണ്ട വി​മാ​നം വെ​ള്ളി​യാ​ഴ്ച പു​ല​​ർ​ച്ച​ 2.30നാ​ണ്​ പ​റ​ന്നി​റ​ങ്ങി​യ​ത്. യാ​ത്ര​ക്കാ​രു​മാ​യി ഇ​വി​ടു​ന്ന്​ പി​ന്നീ​ട്​ കൊ​ച്ചി​യി​ലേ​ക്കും​ പു​റ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.40ന്​ ​മ​സ്ക​ത്തി​ൽ​നി​ന്ന്​ പു​റ​​​പ്പെ​ടേ​ണ്ട വി​മാ​നം മൂ​ന്ന്​ മ​ണി​ക്കൂ​ർ വൈ​കി മും​ബൈ വ​ഴി​യാ​യി​രു​ന്നു പ​റ​ന്ന​ത്. സാ​​ങ്കേ​തി​ക ത​ക​രാ​റാ​ണ്​ വി​മാ​നം വൈ​കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ്​ എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ത്​ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​രു​ന്നു ​മും​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര. വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ മും​ബൈ​യി​ൽ എ​ത്തി​യെ​ങ്കി​ലും സാ​​ങ്കേ​തി​ക പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ കി​ണ​ഞ്ഞ്​ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

ഇ​തി​നി​ടെ യാ​ത്ര​ക്കാ​രെ മ​റ്റ്​ വി​മാ​ന​ങ്ങ​ളി​ൽ ക​യ​റ്റി​വി​ടാ​ൻ അ​ധി​കൃ​ത​ർ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ പി​ന്തി​രി​യേ​ണ്ടി വ​ന്നു. മ​റ്റ്​ വി​മാ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര​യെ കു​റി​ച്ച്​ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ​ക്ക്​ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും വി​മാ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​നു​മു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ത​ന്ത്ര​മാ​ണി​തെ​ന്നും മ​ന​സ്സി​ലാ​യ​പ്പോ​ഴാ​ണ്​ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​​ത്ത​തെ​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള യാ​ത്ര​ക്കാ​ര​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മ​​ത്തോ​ട്​ പ​റ​ഞ്ഞു. ഒ​ടു​വി​ൽ സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച്​ 12.30നാ​ണ്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ മും​ബൈ​യി​ൽ​നി​ന്നും തി​രി​ച്ച​ത്.

മ​സ്ക​ത്തി​ൽ ചെ​ക്ക്​ ഇ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ ശേ​​ഷ​​മാ​​ണ്​ വി​​മാ​​നം വൈ​​കു​​മെ​​ന്ന വി​​വ​​രം യാ​ത്ര​ക്കാ​ർ​ അ​റി​യു​ന്ന​ത്. ഗ​​ർ​​ഭി​​ണി​​ക​​ളും പ്രാ​​യ​​മാ​​യ​​വ​​രും കു​​ട്ടി​​ക​​ളു​​മ​​ട​​ക്ക​​മു​​ള്ള യാ​​ത്ര​​ക്കാ​​രാ​​ണ്​ ഇ​​തു​​​മൂ​​ലം പ്ര​​യാ​​സ​​ത്തി​​ലാ​​യ​​ത്. ചി​​കി​​ത്സ​​ക്ക്​ പോ​​കു​​ന്ന ഒ​​മാ​​നി പൗ​​ര​​ന്മാ​​ര​​ട​​ക്കം വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. ഒ​​മാ​​ന്‍റെ ദൂ​​ര​​ദി​​ക്കു​​ക​​ളി​​ൽ​​നി​​ന്നും വ​​ള​​രെ നേ​​ര​​ത്തേ​​ത​​ന്നെ എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ എ​​ത്തി​​യ​​വ​​രാ​​യി​​രു​​ന്നു യാ​​ത്ര​​ക്കാ​​രി​​ൽ അ​​ധി​​ക​​പേ​​രും. അ​​തി​​നാ​​ൽ പ​​ല​​ർ​​ക്കും ഭ​​ക്ഷ​​ണ​​ത്തി​​നും മ​​റ്റും പ്ര​​യാ​​സം നേ​​രി​​ടു​​ക​​യും ചെ​​യ്തു. അ​ടു​ത്തി​ടെ​യാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​ന​ങ്ങ​ൾ വൈ​കു​ന്ന​ത്​ തു​ട​ർ​ക്ക​ഥ​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഇ​തി​ന്​ അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ്​ പ്ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags