ഒമാനിൽ ഇനി പാസ്‌പോർട്ടിൽ സ്റ്റാമ്പിങ് നിർബന്ധമില്ല

renewed visas are not required to be stamped on passports in Oman
 

മസ്‍കറ്റ്: ഒമാനില്‍ പുതുക്കിയ വീസ പാസ്‍പോര്‍ട്ടിൽ പതിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് റോയല്‍ ഒമാൻ പൊലീസ്. പാസ്‍പോര്‍ട്ടില്‍ പതിക്കുന്ന സ്റ്റാമ്പിന് പകരം റെസിഡന്റ് കാര്‍ഡുകളായിരിക്കും ഒമാനിലെ ഔദ്യോഗിക താമസാനുമതി രേഖയായി കണക്കാക്കുകയെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.

  
ഒമാനിൽ വിസ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓൺലൈനിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് വിസ സ്റ്റാമ്പ് ചെയ്യുന്ന കാര്യത്തിൽ പോലീസ് വ്യക്തത വരുത്തിയത്.

പുതിയ രീതിയിൽ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടോ എന്നതിന് പ്രസക്തിയില്ല. താമസാനുമതി രേഖയായി പുതുക്കിയ റെസിഡന്റ് കാർഡായിരിക്കും കണക്കാക്കുകയെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. വിസ പുതുക്കലുമായും യാത്രാനുമതിയുമായും ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് ഓൺലൈൻ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പോലീസ് അറിയിച്ചു. 

അതേസമയം, മറ്റ് രാജ്യങ്ങൾ പാസ്പോർട്ടിലെ വിസ സ്റ്റാമ്പിനുപകരം റെസിഡന്റ് കാർഡ് ഔദ്യോഗിക താമസാനുമതി രേഖയായി കണക്കാക്കുമോ എന്നതിൽ വ്യക്തതയില്ല.