ഇ​ബ്രി ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ 2023-24 വ​ർ​ഷ​ത്തെ സ്കൂ​ൾ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

google news
2116965-untitled-1-0000

manappuram 1

ഇ​ബ്രി: ഇ​ബ്രി ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ 2023-24 വ​ർ​ഷ​ത്തെ സ്കൂ​ൾ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, സ​യ​ൻ​സ്, ക​ണ​ക്ക്, മ​ല​യാ​ളം, സോ​ഷ്യ​ൽ സ​യ​ൻ​സ്, സം​ഗീ​തം, ക​മ്പ്യൂ​ട്ട​ർ, ത്രീ​ഡി, ഇ​ക്കോ ക്ല​ബ്‌, ന​ഴ്സ​റി വി​ഭാ​ഗം തു​ട​ങ്ങി​യ വി​വി​ധ ഡി​പ്പാ​ർ​ട്മെ​ന്റു​ക​ൾ എ​ക്സി​ബി​ഷ​നി​ൽ പ​വി​ലി​യ​ൻ ഒ​രു​ക്കി. മു​ഖ്യാ​തി​ഥി​യാ​യ ജാ​മി​ൽ ബി​ൻ സ​ലിം ബി​ൻ അ​ലി അ​ൽ അ​സ്മി (ഡ​യ​റ​ക്ട​ർ ഓ​ഫ് ടെ​ക്നോ​ള​ജി, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് എ​ജു​ക്കേ​ഷ​ൻ അ​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ്) എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സ്കൂ​ൾ എ​സ്.​എം.​സി പ്ര​സി​ഡ​ന്‍റ്​ ന​വീ​ൻ വി​ജ​യ​കു​മാ​ർ, മ​റ്റ് എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എ​സ്.​എം.​സി പ്ര​സി​ഡ​ന്‍റ്​ ന​വീ​ൻ വി​ജ​യ​കു​മാ​ർ വി​ശി​ഷ്ടാ​തി​ഥി​ക്ക്‌ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി.

കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന ദൃ​ശ്യ​ങ്ങ​ൾ, വി​വി​ധ ഭാ​ഷ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, ച​രി​ത്ര സം​ഭ​വ​ങ്ങ​ൾ, മ​ഹാ​പു​രു​ഷ​ന്മാ​രു​ടെ പ്ര​തി​മ​ക​ൾ, ക​ണ​ക്കി​ലെ ക​ളി​ക​ൾ, സ​യ​ൻ​സ് എ​ക്സ്പി​രി​മെ​ന്റു​ക​ൾ, സ​സ്യ​ങ്ങ​ളു​ടെ​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ത്രീ​ഡി വി​ഡി​യോ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, വി​വി​ധ വ​ർ​ക്കി​ങ്​ മോ​ഡ​ലു​ക​ൾ, പ​ഴ​യ​കാ​ല ഉ​പ​ക​ര​ണ​ങ്ങ​ൾ, അ​റ​ബ് സം​സ്കാ​രം വി​ളി​ച്ചോ​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ, സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി പ്ര​ദ​ർ​ശ​നം ന​ട​ന്നു. ത​ത്സ​മ​യ ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ച​ട​ങ്ങ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി​രു​ന്നു. എ​ക്സി​ബി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യ​തോ​ടൊ​പ്പം കാ​ണി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​വു​മാ​യി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു