നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് ഇരുമ്പുകമ്പികൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു
Nov 17, 2023, 21:32 IST

മസ്കത്ത്: നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് ഇരുമ്പുകമ്പികൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരാണ് പിടിയിലായത്. ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു