ഗ​സ്സ​യി​ലെ യു​ദ്ധ​ഭൂ​മി​യി​ൽ കു​ടു​ങ്ങി​യ 54ഓ​ളം ബോ​സ്​​നി​യ​ൻ പൗ​ര​ന്മാ​രെ ഖ​ത്ത​റി​ന്റെ ഇ​ട​പെ​ട​ലി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു

google news
2120395-bosniya

chungath new advt

ദോ​ഹ: ഗ​സ്സ​യി​ലെ യു​ദ്ധ​ഭൂ​മി​യി​ൽ കു​ടു​ങ്ങി​യ 54ഓ​ളം ബോ​സ്​​നി​യ​ൻ പൗ​ര​ന്മാ​രെ ഖ​ത്ത​റി​ന്റെ ഇ​ട​പെ​ട​ലി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു. ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ യു​ദ്ധം തു​ട​ങ്ങി​യ നാ​ൾ​മു​ത​ൽ ഗ​സ്സ​യി​ൽ കു​ടു​ങ്ങി​യ ഇ​വ​രെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ്​ ഖ​ത്ത​ർ സു​ര​ക്ഷി​ത​മാ​യി ല​ക്ഷ്യ​സ്​​ഥാ​ന​ങ്ങ​ളി​ലെ​ത്താ​ൻ തു​ണ​ച്ച​ത്. ഈ​ജി​പ്​​തി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ താ​രി​ഖ്​ അ​ലി അ​ൽ അ​ൻ​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം റ​ഫ അ​തി​ർ​ത്തി​യി​ൽ ഇ​വ​രെ സ്വാ​ഗ​തം ചെ​യ്​​തു.

സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള 54 പേ​രു​ടെ സം​ഘ​മാ​ണ്​ സു​ര​ക്ഷി​ത​മാ​യി അ​തി​ർ​ത്തി ക​ട​ന്ന്, ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്ര​ക്ക്​ വ​ഴി​യൊ​രു​ങ്ങി​യ​ത്.

സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​ടെ​യും മ​റ്റും സ​ഹ​ക​ര​ണ​ത്തോ​ടെ ഖ​ത്ത​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ്​ ഗ​സ്സ​യി​ലെ വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക്​ ല​ക്ഷ്യ സ്​​ഥാ​ന​ങ്ങ​ളി​ലെ​ത്താ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്.

ആ​ഴ്​​ച​ക​ൾ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ്​ ബോ​സ്​​നി​യ​ൻ പൗ​ര​ത്വ​മു​ള്ള ഗ​സ്സ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി റ​ഫ അ​തി​ർ​ത്തി ക​ട​ത്താ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ ബോ​സ്​​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ‘എ​ക്​​സ്​’ പ്ലാ​റ്റ്​​ഫോം വ​ഴി അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags