ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 194 പേര്‍ക്കെതിരെ കൂടി നടപടി

v
 

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 194  പേര്‍ കൂടി ചൊവ്വാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവരില്‍ 191  പേരെയും മാസ്‌ക്  ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്.   

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് മൂന്നുപേരെയും അധികൃതര്‍ പിടികൂടി. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറി ഇരിക്കുന്നത്.