എട്ട് സ്റ്റേഡിയങ്ങളിലും പുകയിലയ്ക്കും ഇ-സിഗരറ്റുകള്‍ക്കും നിരോധനം ;ഫിഫ ലോകകപ്പിന് നവംബര്‍ 20ന് തുടക്കം

fifa
 


ഫിഫ ലോകകപ്പിന് നവംബര്‍ 20ന് ആണ് തുടക്കം കുറിക്കുക . വൈകീട്ട് 5 മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ഖത്തറിലെ ലോകകപ്പ് ഫുട്‌ബോള്‍ കാണാൻ എത്തുന്ന ആരാധകര്‍ പാലിക്കേണ്ടത് കര്‍ശന നിര്‍ദ്ദേശങ്ങള്‍ ആണ് . മത്സരങ്ങള്‍ നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലും പുകയിലയ്ക്കും ഇ-സിഗരറ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തും. പൊതുജനാരോഗ്യമന്ത്രാലയം, സുപ്രിംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഫിഫ്, ലോകാരോഗ്യ സംഘടന എന്നിവ ഉള്‍പ്പെടുന്ന സ്‌പോര്‍ട്‌സ് ഫോര്‍ ഹെല്‍ത്തിന്റേതാണ് തീരുമാനം. 

ഫാന്‍ സോണുകള്‍ ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ പുകയില നിരോധിച്ചിട്ടുണ്ട്.സ്‌റ്റേഡിയത്തിനകത്തും പുറത്തും പുകയില നിയന്ത്രണ നടപടികള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. 

 ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറുമായി ഏറ്റുമുട്ടും. അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഉദ്ഘാടന ചടങ്ങ്. സുപ്രീം കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇവന്റ് വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ മൗലാവിയാണ് പ്രത്യേക പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.