​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ​യും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി അ​ൽ ഷാ​ഗി​യ സ്ട്രീ​റ്റ്​​ ര​ണ്ടു മാ​സ​ത്തേ​ക്ക്​ അ​ട​ച്ചി​ടു​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ അ​തോ​റി​റ്റി

fdd

ദോ​ഹ: റോ​ഡ്​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ​യും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി വെ​സ്റ്റ് ബേ​യി​ലെ അ​ൽ ഷാ​ഗി​യ സ്ട്രീ​റ്റ്​ വ​ട​ക്കു ഭാ​ഗ​ത്ത്​ ര​ണ്ടു മാ​സ​ത്തേ​ക്ക്​ അ​ട​ച്ചി​ടു​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ അ​തോ​റി​റ്റി -അ​ശ്​​ഗാ​ൽ അ​റി​യി​ച്ചു.

മേ​യ്​ 10 മു​ത​ലാ​ണ്​ ര​ണ്ടു​മാ​സ​ത്തേ​ക്ക്​ മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഗ​താ​ഗ​ത വ​കു​പ്പി​ന്റെ ഏ​കോ​പ​ന​ത്തി​ലാ​യി​രി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ വി​ഭാ​ഗം അ​റി​യി​ച്ചു.

ഡെ​വ​ല​പ്മെ​ന്റ് ഓ​ഫ് വെ​സ്റ്റ് ബേ ​നോ​ർത്ത് പ്രോ​ജ​ക്​​ടി​ന്റെ ഭാ​ഗ​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യം, റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർത്ത​ന​ങ്ങ​ൾ സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് അ​ട​ച്ചി​ടു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തൊ​ഴി​ൽ മ​ന്ത്രാ​ല​യം, സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രാ​ല​യം, ഗ​താ​ഗ​ത മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ബ​ൽഹാം​ബ​ർ സ്ട്രീ​റ്റി​ൽനി​ന്ന് അ​ൽ ഷാ​ഗി​യ സ്ട്രീ​റ്റി​ലേ​ക്കു വ​രു​ന്ന​വ​ർക്ക് സ​മാ​ന്ത​ര​മാ​യ ബാ​ൽഹ​നി​ൻ സ്ട്രീ​റ്റ് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് അ​ശ്​​ഗാ​ൽ അ​റി​യി​ച്ചു.