കൊവിഡ്: ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പുതിയ യാത്രാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ഖത്തര്‍

flight
 

ചൈനയില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്കായി പുതിയ യാത്രാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. നാളെ മുതലാണ് നിബന്ധനകള്‍ ബാധകമാകുക. നാളെ മുതല്‍ ചൈനയില്‍ നിന്ന് ഖത്തറിലേക്കെത്തുന്നവര്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. 48 മണിക്കൂറിനുള്ളില്‍ നടത്തിയ ടെസ്റ്റിന്റെ റിസള്‍ട്ടാണ് കാണിക്കേണ്ടത്.

വാക്‌സിനേഷന്‍ നില പരിഗണിക്കാതെ ചൈനയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ ബാധകമല്ല. എന്നാല്‍ ഖത്തറില്‍ നിന്നെത്തിയ ശേഷം കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടാല്‍ ക്വാറന്റൈന്‍ പാലിക്കണം. എന്നാല്‍ ഖത്തറിലെ പൗരന്മാരും താമസക്കാരും രാജ്യത്തെത്തുമ്പോള്‍ കൊവിഡ് ടെസ്റ്റ് നടത്തേണ്ടതില്ല.