ലോകത്തെ ശക്തിയേറിയ പാസ്‌പോർട്ടുകളുടെ റാങ്കിങ്ങിൽ ഖത്തറിന് 55ാം സ്ഥാനം

 Qatar
 

ലോകത്തെ ശക്തിയേറിയ പാസ്പോര്‍ട്ടുകളുടെ റാങ്കിങ്ങില്‍ ഖത്തറിന് 55ാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനും ഖത്തറിനായി.ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ആന്റ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഹെന്‍ലി ആന്റ് പാര്‍ട്ണേഴ്സാണ് റാങ്കിങ് തയ്യാറാക്കിയത്. അയാട്ടയില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്. ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഖത്തര്‍ പാസ്പോര്‍ട്ട് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55ാം റാങ്കിലെത്തി. നൂറ് രാജ്യങ്ങളിലേക്ക് ഖത്തര്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശനം ലഭിക്കും