ഒരു ലിറ്ററിന് രണ്ട് റിയാൽ ;നാളെ മുതല്‍‍ പെട്രോള്‍ വില ഉയരും

petrol
 

ദോഹ: 2022 നവംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് കഴിഞ്ഞ മാസത്തേക്കാള്‍ വില ഉയരും. ഒരു ലിറ്ററിന്  രണ്ട് റിയാലായിരിക്കും നവംബറിലെ വില.

സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും ഒക്ടോബര്‍ മാസത്തെ വില തന്നെ തുടരും. ലിറ്ററിന് 2.10 റിയാലാണ് സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് ഒക്ടോബറിലെ വില. ഇതേ വില തന്നെ നവംബറിലും തുടരും.