രണ്ടു ദിവസത്തെ സന്ദർശനം ;ഈജിപ്ഷ്യൻ പ്രസിഡന്റ് ഖത്തറിൽ

qatar
 ഈജിപ്ഷ്യൻ പ്രസിഡന്റ്  ഖത്തറിൽ. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിട്ടാണ്  ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി ഖത്തറിൽ എത്തിയത്.ഉപരോധത്തിന് ശേഷം ആദ്യമായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് ഖത്തറിലെത്തുന്നത്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഈജിപ്ഷ്യൻ പ്രസിഡന്റിനെ വരവേറ്റു.ഖത്തർ വിദേശകാര്യമന്ത്രി അടക്കമുള്ള ഉന്നത സംഘവും അമീറിനൊപ്പമുണ്ടായിരുന്നു.