ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്താ​നെ​തി​രെ ഖ​ത്ത​റി​ന് ത​ക​ർ​പ്പ​ൻ ജ​യം

google news
2119775-goal

chungath new advt

​ദോ​ഹ: ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്താ​നെ​തി​രെ ഖ​ത്ത​റി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യി​ൽ 8-1നാ​യി​രു​ന്നു ഖ​ത്ത​ർ അ​ഫ്ഗാ​നി​സ്താ​നെ വീ​ഴ്ത്തി​യ​ത്.

ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ നാ​ല് ഗോ​ൾ നേ​ടി​യ അ​ൽ മു​ഈ​സ് അ​ലി​യു​ടെ മി​ക​വി​ൽ ഖ​ത്ത​ർ 6-1ന് ​ലീ​ഡ് പി​ടി​ച്ചി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ൾ കൂ​ടി നേ​ടി വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ പാ​കി. ക​ളി​യു​ടെ 11ാം മി​നി​റ്റി​ൽ ഹ​സ​ൻ അ​ൽ ഹൈ​ദോ​സാ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 15, 26, 33, 45 മി​നി​റ്റു​ക​ളി​ലാ​യി അ​ൽ മു​ഈ​സ് അ​ലി ല​ക്ഷ്യം ക​ണ്ടു.

അ​ഹ​മ്മ​ദ് അ​ലാ​ഉ​ദ്ദി​ൻ (53), ത​മീം അ​ൽ അ​ബ്ദു​ല്ല (94) എ​ന്നി​വ​രും ഖ​ത്ത​റി​നാ​യി സ്കോ​ർ ചെ​യ്തു. അ​ഫ്ഗാ​നു വേ​ണ്ടി 13ാം മി​നി​റ്റി​ൽ അ​മി​റു​ദ്ദീ​ൻ ഷ​രീ​ഫി ആ​ശ്വാ​സ ഗോ​ൾ നേ​ടി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags