ഖ​ത്ത​റിൽ നിന്ന് പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്കി​നി യു.​പി.​ഐ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് പ​ണ​മ​യ​ക്കാം

jy
 

ഖ​ത്ത​റി​ലു​ള്ള ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്കി​നി യു.​പി.​ഐ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് പ​ണ​മ​യ​ക്കാം. ക​മേ​ഴ്സ്യ​ൽ ബാ​ങ്കാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് പ​ണ​മ​യ​ക്കാ​നു​ള്ള ഡി​ജി​റ്റ​ൽ സം​വി​ധാ​ന​മാ​യ യു.​പി.​ഐ (യു​നി​ഫൈ​ഡ് പെ​മെ​ന്റ്സ് ഇ​ന്റ​ർ​ഫേ​സ്) ഖ​ത്ത​റി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. 10 രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫോ​ൺ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് യു.​പി.​ഐ പേ​മെ​ന്റ് സൗ​ക​ര്യം ആ​രം​ഭി​ക്കാ​നു​ള്ള നാ​ഷ​ന​ൽ പേ​മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​ൻ.​പി.​സി.​ഐ) തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഖ​ത്ത​റി​ൽ​നി​ന്നു​ള്ള ആ​ദ്യ ബാ​ങ്കാ​യി ക​മേ​ഴ്സ്യ​ൽ ബാ​ങ്ക് യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ ആ​രം​ഭി​ച്ച​ത്.

ഇ​തു​വ​ഴി, ഖ​ത്ത​റി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് നാ​ട്ടി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് യു.​പി.​ഐ ഐ​ഡി ഉ​പ​യോ​ഗി​ച്ച് പ​ണം അ​യ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് സം​വി​ധാ​നം. 60 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ ഏ​തു​സ​മ​യ​വും ല​ഭ്യ​മാ​വും.