ദോ​ഹ എ​ക്സ്​​പോ​യു​​ടെ ലോ​ഗോ പ​തി​ച്ച വാ​ഹ​ന ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്

google news
moi-license-plates-expo-2023-doha-logo-private-vehicles

chungath new advt

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ൽ അ​വ​ത​രി​പ്പി​ച്ച മാ​​തൃ​ക​യി​ൽ ദോ​ഹ എ​ക്സ്​​പോ​യു​​ടെ ലോ​ഗോ പ​തി​ച്ച വാ​ഹ​ന ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്. വ്യാ​ഴാ​ഴ്ച മു​ത​ൽ ലൈ​സ​ൻ​സ് ​പ്ലേ​റ്റു​ക​ൾ അ​നു​വ​ദി​ച്ചു തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. താ​ൽ​പ​ര്യ​മു​ള്ള വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് നി​ശ്ചി​ത തു​ക ഫീ​സ് അ​ട​ച്ച് ദോ​ഹ എ​ക്സ്​​പോ ലോ​ഗോ ന​മ്പ​ർ ​​പ്ലേ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാ​വു​ന്ന​താ​ണ്. ല​ളി​ത​മാ​യ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ ത​ന്നെ ന​മ്പ​ർ ​പ്ലേ​റ്റി​ന് ബു​ക്ക് ചെ​യ്യാ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പു​തി​യ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​ർ​ബ​ന്ധ​മ​ല്ല. പ്രൈ​വ​റ്റ് ലൈ​സ​ൻ​സ് ​പ്ലേ​റ്റു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ലോ​ഗോ ല​ഭ്യ​മാ​ക്കു​ക. വ്യാ​ജ​മാ​യോ, പ​ക​ർ​പ്പു​ക​ൾ എ​ടു​ത്തോ ന​മ്പ​ർ ​പ്ലേ​റ്റു​ക​ളി​ൽ ലോ​ഗോ പ​തി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നും, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ലും പ്ര​ത്യേ​ക ലോ​ഗോ പ​തി​ച്ച വാ​ഹ​ന ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ ട്രാ​ഫി​ക് വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കി​ട​യി​ൽ ഏ​റെ ത​രം​ഗ​മാ​യി മാ​റു​ക​യും ചെ​യ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags