ഖത്തർ മലയാളി സമ്മേളനം നാളെ

google news
2119189-errr

chungath new advt

ദോ​ഹ: വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഖ​ത്ത​ർ മ​ല​യാ​ളി സ​മ്മേ​ള​നം ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് അ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ആ​സ്പ​യ​ർ സോ​ൺ ലേ​ഡീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ എ​ട്ട് മു​ത​ലാ​ണ് സ​മ്മേ​ള​നം. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി, ജോ​ൺ ബ്രി​ട്ടാ​സ് എം.​പി, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഡോ. ​ഗോ​പി​നാ​ഥ് മു​തു​കാ​ട്, ഡോ. ​ജ​മാ​ലു​ദ്ദീ​ൻ ഫാ​റൂ​ഖി, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്, രാ​ജീ​വ് ശ​ങ്ക​ര​ൻ, ആ​ലം​കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, പി.​എം.​എ. ഗ​ഫൂ​ർ, ഡോ. ​മ​ല്ലി​ക എം.​ജി, ഡോ. ​അ​ജു അ​ബ്രാ​ഹാം, റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന സു​വ​നീ​ർ വേ​ദി​യി​ൽ പ്ര​കാ​ശ​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 74700438 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags