ഖിഫ് ഫുട്ബാൾ: കളി മുറുകുന്നു

google news
2120458-khif

chungath new advt

ദോ​ഹ: ​വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ​കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യെ​യും ക​വ​ച്ചു​വെ​ച്ച ആ​വേ​ശ​ത്തി​നൊ​ടു​വി​ൽ സി​റ്റി എ​ക്സ്ചേ​ഞ്ച് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ഖി​ഫ് അ​ന്ത​ർ​ജി​ല്ല ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ കെ.​എം.​സി.​സി പാ​ല​ക്കാ​ടി​ന് ത​ക​ർ​പ്പ​ൻ ജ​യം.

ആ​ദ്യ റൗ​ണ്ടി​ലെ ര​ണ്ടാം​ഘ​ട്ട മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ട് 4-2നാ​ണ് കെ.​എം.​സി.​സി ക​ണ്ണൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. തു​ല്യ​ശ​ക്തി​ക​ൾ ത​മ്മി​ലെ പോ​രാ​ട്ട​ത്തി​ൽ ആ​ദ്യ പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ളും ഒ​ന്നി​നൊ​ന്ന് മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ കാ​ഴ്ച​വെ​ച്ചു.

അ​നു​രാ​ഗി​ന്റെ ഇ​ര​ട്ട ഗോ​ളി​ൽ ക​ണ്ണൂ​രും മു​സ​മ്മി​ലി​ന്റെ ഇ​ര​ട്ട ഗോ​ളി​ൽ പാ​ല​ക്കാ​ടും ഒ​ന്നാം പ​കു​തി​യി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു.

ര​ണ്ടാം പ​കു​തി​യി​ൽ ക​ളി​യി​ൽ വ്യ​ക്ത​മാ​യ മേ​ധാ​വി​ത്വം പു​ല​ർ​ത്തി​യ പാ​ല​ക്കാ​ടി​ന് വേ​ണ്ടി 55ാം മി​നി​റ്റി​ൽ അ​ജ്മ​ലും 60ാം മി​നി​റ്റി​ൽ റ​മീ​സും ഗോ​ളു​ക​ൾ നേ​ടി. ക​ളി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ൽ മ​ഴ ശ​ക്ത​മാ​യെ​ങ്കി​ലും മു​റു​കി​യ ക​ളി​ക്കാ​യി ആ​ര​വ​ങ്ങ​ളു​മാ​യി കാ​ണി​ക​ളും ഒ​പ്പം കൂ​ടി.

വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് ന​ട​ന്ന ആ​ദ്യ ക​ളി​യി​ൽ ടി.​ജെ.​എ​സ്.​വി തൃ​ശൂ​ർ ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു​ഗോ​ളി​ന്​ ദി​വാ കാ​സ​ർ​കോ​ടി​നെ തോ​ൽ​പി​ച്ചു. തൃ​ശൂ​രി​നാ​യി മൗ​സി​ഫ്​ ര​ണ്ടും, ആ​ൻ​റ​ണി, ലി​ബി​ൻ എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി. മറ്റൊരു മത്സരത്തിൽ ഫ്രൻഡ്സ് ഓഫ് കോഴിക്കോട് 2-1ന് യുനൈറ്റഡ് ഏറണാകുളത്തെ തോൽപ്പിച്ചു. കോഴിക്കോടിന് വേണ്ടി ആഷിഫ് ഗോൾ ഇരട്ട ഗോൾ നേടി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags