പ്ര​ത്യേ​ക ​യാ​ത്രാ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ദോ​ഹ 2024

google news
world-aquatics-championships-travel-packages

chungath new advt

ദോ​ഹ: ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ നീ​ന്ത​ൽ, അ​ക്വാ​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ വേ​ദി​യാ​കു​ന്ന ദോ​ഹ​യി​ലേ​ക്ക്​ പ്ര​ത്യേ​ക ​യാ​ത്രാ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ദോ​ഹ 2024. ചാ​മ്പ്യ​ൻ​ഷി​പ് തു​ട​ങ്ങാ​ൻ 100 ദി​നം ബാ​ക്കി​യി​രി​ക്കെ​യാ​ണ് ആ​ക​ർ​ഷ​ക​മാ​യ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​സ്‌​ക​വ​ർ ഖ​ത്ത​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദോ​ഹ 2024 സം​ഘാ​ട​ക​ർ പു​തി​യ പാ​ക്കേ​ജു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഖ​ത്ത​രി ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ത്രീ, ​ഫോ​ർ, ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ പാ​ക്കേ​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഡി​സ്‌​ക​വ​ർ ഖ​ത്ത​ർ വെ​ബ്‌​സൈ​റ്റി​ൽ ഒ​പ്ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ട്രാ​ൻ​സ്ഫ​ർ പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ണ്. ലോ​ക അ​ക്വാ​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​നും മാ​സ്റ്റേ​ഴ്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്കു​മാ​യി ദോ​ഹ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ആ​രാ​ധ​ക​ർ​ക്ക് മി​ക​ച്ച വാ​ഗ്ദാ​നം ന​ൽ​കു​ന്ന​താ​ണ്​ യാ​ത്രാ പാ​ക്കേ​ജു​ക​ളെ​ന്ന്​ ദോ​ഹ 2024 മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഉ​ദ്ഘാ​ട​ന-​സ​മാ​പ​ന ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യു​ടെ മേ​ധാ​വി​യാ​യ ശൈ​ഖ അ​സ്മ ബി​ൻ​ത് ഥാ​നി ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

2024 ഫെ​ബ്രു​വ​രി ര​ണ്ടു​മു​ത​ൽ 18 വ​രെ ലോ​ക അ​ക്വാ​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​നും ഫെ​ബ്രു​വ​രി 23 മു​ത​ൽ മാ​ർ​ച്ച് മൂ​ന്നു​വ​രെ മാ​സ്റ്റേ​ഴ്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​നു​മാ​ണ് ദോ​ഹ വേ​ദി​യാ​വു​ക.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ നി​ര​വ​ധി അ​ക്വാ​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​ന്റെ ട്രാ​ക്ക് റെ​ക്കോ​ഡു​ക​ളാ​ണ് ദോ​ഹ​ക്കു​ള്ള​ത്.

2014ലെ ​വേ​ൾ​ഡ് അ​ക്വാ​റ്റി​ക്‌​സ് നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പും 2021നും 2021​നും ഇ​ട​യി​ൽ ന​ട​ന്ന വേ​ൾ​ഡ് അ​ക്വാ​റ്റി​ക് നീ​ന്ത​ൽ ലോ​ക​ക​പ്പ് പ​ര​മ്പ​ര​യും ഇ​തി​ലു​ൾ​പ്പെ​ടും. ദോ​ഹ 2024ന്റെ ​ടി​ക്ക​റ്റു​ക​ൾ ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 25 മു​ത​ൽ വി​ൽ​പ​ന​ക്കെ​ത്തി​ച്ചി​രു​ന്നു. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി​യും ക്യൂ-​ടി​ക്ക​റ്റ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യു​മാ​ണ് ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​വു​ക.

പാ​ക്കേ​ജു​ക​ൾ​ക്കാ​യി https://www.discoverqatar.qa/world-aquatics-championships-doha-2024 എ​ന്ന വെ​ബ്‌​സൈ​റ്റും ടി​ക്ക​റ്റു​ക​ൾ​ക്കാ​യി ക്യൂ-​ടി​ക്ക​റ്റ്‌​സ് വെ​ബ്‌​സൈ​റ്റും സ​ന്ദ​ർ​ശി​ക്കു​ക.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags