ചരിത്രം ആവർത്തിക്കാൻ സൗദി ദേശീയ ഗെയിംസിൽ ഇത്തവണയും ബാഡ്​മിന്‍റൺ താരം ഖദീജ നിസ

google news
2118055-khadeeja-nisa

chungath new advt

ദമ്മാം: സൗദി ദേശീയ ഗെയിംസിൽ ബാഡ്​മിൻറൺ വ്യക്തിഗത ചാമ്പ്യൻ ഷിപ്പിൽ ജേതാവായി 10 ലക്ഷം റിയാൽ സമ്മാനത്തുക നേടി മലയാളികളുടെ അഭിമാനമായ കൊടുവള്ളിക്കാരി ഖദീജ നിസ ഇത്തവണയും മത്സരത്തിനിറങ്ങുന്നു. സൗദിയുടെ കായിക ചരിത്രത്തിൽ ആദ്യമായി മലയാളിയുടെ പേര്​ എഴുതിച്ചേർത്ത ഈ പതിനഴുകാരി കഴിഞ്ഞ ഒരു വർഷം കൊണ്ട്​ സ്വന്തം പേരിൽ എഴതിച്ചേർത്ത നിരവധി നേട്ടങ്ങളുമായണ്​ ഇത്തവണ പോരാടാനെത്തുന്നത്​.

ഈ മാസം 22ന്​ ആരംഭിക്കുന്ന സൗദി ദേശീയ ഗെയിംസിൽ 25നാണ്​ ഖദീജ നിസ ആദ്യ പോരാട്ടത്തിന്​ അടർക്കളത്തിലിറങ്ങുന്നത്​. കഴിഞ്ഞ ദേശീയ ഗെയിംസിലെ മിന്നും വിജയത്തിന്​ ശേഷം ലോക മാധ്യമങ്ങൾക്ക്​ പ്രിയംകരിയായി മാറിയ ഖദീജ ത​െൻറ കായിക ജീവിതത്തിലെ തിളക്കമാർന്ന വിജയമാണ്​ നേടിയെടുത്തത്​. സൗദിയെ പ്രതിനിധീകരിച്ച്​ ഏഴ്​ അന്താരാഷ്​ട്ര ടുർണമെൻറിലാണ്​ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഖദീജ പ​ങ്കെടുത്തത്​​. പലതിലും മെഡലുകൾ തൂത്തുവാരിയാണ്​ ഈ കൗമാരക്കാരി തിരികെയെത്തിയത്​. കഴിഞ്ഞ തവണ കായികമേളയിലെത്തുമ്പോൾ ബാഡ്​മിൻറണിൽ ലോക റാങ്കിങ്ങിൽ 1200 ന്​ മുകളിലായിരുന്ന ഖദീജ 13 -ാം റാങ്കിലേക്ക്​ ഉയർത്തിയാണ്​​ ത​െൻറ തേരോട്ടത്തിന്​ അടിവരയിട്ടത്​.

ഹൈദരാബാദ്​ സ്വദേശി ശൈഖ്​ മെഹദ്​ഷായോടൊപ്പം ഒരു അന്താരാഷ്​ട്ര മത്സരവേദിയിൽ

കഴിഞ്ഞ തവണ അൽ നജ്​ദ്​ ക്ലബ്ബിന്‍റെ ഭാഗമായി കളത്തിലിറങ്ങിയ ഖദീജ ഇത്തവണ റിയാദ്​ ക്ലബ്ബിന്​ വേണ്ടിയാണ്​ മത്സരിക്കുന്നത്​. ഖദീജയുടെ കളിയഴകും കരുത്തും തിരിച്ചറിഞ്ഞ സൗദിയിലെ തന്നെ പ്രമുഖ ക്ലബ്ബായ റിയാദ്​ ക്ലബ്ബ്​ സർവ പിന്തുണയുമായി ഖദീജയുടെ ഒപ്പമുണ്ട്​. വർധിച്ച ആത്​മവിശ്വാസത്തോ​െടയാണ്​ ഇത്തവണയും ഖദീജ കളത്തിലിറങ്ങുന്നത്​. ഖദീജയെ പോലെ കഴിഞ്ഞ തവണ പുരുഷന്മാരുടെ ബാഡ്​മിൻറൺ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ ഹൈദരാബാദ്​ സ്വദേശി ശൈഖ്​ മെഹദ്​ഷായുമായി ചേർന്ന്​ സൗദിക്ക്​ വേണ്ടി നിരവധി അന്താരാഷ്​ട്ര ടൂർണമെൻറുകളിൽ പ​ങ്കെടുക്കുകയും വിജയങ്ങൾ നേടുകയും ചെയ്​തിരുന്നു.

റിയാദിലെ ന്യൂമിഡിലീസ്​റ്റ്​​ സ്കുളിൽ കൊമേഴ്​സ്​ വിഭാഗത്തിൽ 12-ാം ക്ലാസുകാരിയായ ഈ മിടുക്കിക്ക്​ സ്കുൾ അധികൃതരും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്​. സ്കുൾ കായിക മേളയിൽ സ്വർണമെഡൽ നേടിയ ഖദീജ ഹൈഹദരാബാദിൽ നടക്കുന്ന അന്തർദേശീയ ​കായികമേളയിൽ പ​ങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്​.

160 ഓളം ക്ലബ്ബുകളിൽ നിന്നാണ്​ ഇത്തവണ ദേശീയ ഗെയിംസിലേക്കുള്ള തെരഞ്ഞെടുപ്പ്​ മത്സരത്തിന്​ താരങ്ങൾ എത്തിയത്​. ഇവരെ പ​ങ്കെടുപ്പിച്ചുകൊണ്ട്​ നടത്തിയ ടുർണമെൻറിൽ കോർട്ടർ ഫൈനൽ കടന്നവർക്കാണ്​ ഇത്തവണ ദേശീയ ഗെയിംസിലേക്ക്​ പ്രവേശനം ലഭിച്ചത്​. ഇത്തവണ മലയാളികൾ ഉൾപ്പടെ ഇന്ത്യക്കാർ പലരും ദേശീയ മേളയിൽ പ്രവേശനം സാധ്യമാക്കിയിട്ടുണ്ട്​. അപ്പോഴും ചരിത്രം കുറിക്കാൻ മുന്നിൽ നിന്ന നിർവൃതിയിലാണ്​ ഖദീജ. റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ്​ കോട്ടുരി​െൻറയും ഷാനിദയുടേയും മൂന്നാമത്തെ മകളാണ്​ ഖദീജ നിസ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു