സൗദിയിൽ 17,000 വിദേശ നിയമലംഘകർ അറസ്​റ്റിൽ

google news
3582316-1498611850

chungath new advt

അ​ൽ​ഖോ​ബാ​ർ: താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് സൗ​ദി അ​ധി​കൃ​ത​ർ ഒ​രാ​ഴ്ച​ക്കി​ടെ 17,556 വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

താ​മ​സ നി​യ​മം ലം​ഘി​ച്ച​തി​ന് 11,219 പേ​രെ​യും അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ട ലം​ഘ​ന​ത്തി​ന്​ 3,782 പേ​രെ​യും തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് 2,555 പേ​രെ​യു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​റ​സ്​​റ്റി​ലാ​യ 756 പേ​രി​ൽ 60 ശ​ത​മാ​നം യ​മ​നി പൗ​ര​ന്മാ​രും 38 ശ​ത​മാ​നം എ​ത്യോ​പ്യ​ക്കാ​രും ര​ണ്ട്​ ശ​ത​മാ​നം മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 38 പേ​രെ പി​ടി​കൂ​ടി. നി​യ​മ​ലം​ഘ​ക​രെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​തി​നും അ​ഭ​യം ന​ൽ​കി​യ​തി​നും 12 പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തു​വ​രെ 43,975 നി​യ​മ​ലം​ഘ​ക​രെ രേ​ഖ​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി അ​ധി​കാ​രി​ക​ൾ അ​ത​ത് ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. യാ​ത്ര റി​സ​ർ​വേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ 1,860 പേ​രെ മാ​റ്റു​ക​യും 10,636 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. ഗ​താ​ഗ​ത, പാ​ർ​പ്പി​ട സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കി രാ​ജ്യ​ത്തേ​ക്കു​ള്ള അ​ന​ധി​കൃ​ത പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​വ​ർ​ക്ക്​ പ​ര​മാ​വ​ധി 15 വ​ർ​ഷം വ​രെ ത​ട​വും 10 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യും ശി​ക്ഷി​ക്കും. ഗ​താ​ഗ​ത, പാ​ർ​പ്പി​ട സൗ​ക​ര്യ​ങ്ങ​ൾ ക​ണ്ടു​കെ​ട്ടും.

സം​ശ​യാ​സ്പ​ദ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ൽ മ​ക്ക, റി​യാ​ദ് മേ​ഖ​ല​ക​ളി​ലെ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 911ലും ​രാ​ജ്യ​ത്തി​​ന്‍റെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ 999 അ​ല്ലെ​ങ്കി​ൽ 996ലും ​റി​പ്പോ​ർ​ട്ട് ചെ​യ്യാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags