സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 700,000 ലഹരി ഗുളികകള്‍ പിടിച്ചെടുത്തു
Fri, 22 Apr 2022

റിയാദ്: സൗദിയിലെ അതിര്‍ത്തി സുരക്ഷാ സേനകള്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. വിജയകരമായ ഓപ്പറേഷനിലൂടെ 708,910 ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തതായി സുരക്ഷാ സേന ബുധനാഴ്ച വ്യക്തമാക്കി.
ഓപ്പറേഷനില്‍ പല തരത്തിലുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി അതിര്‍ത്തി സുരക്ഷാസേന ജനറല്‍ ഡയറക്ടറേറ്റ് കേണല്‍ മിസ്ഫിര്‍ അല്‍ ഖാരിനി പറഞ്ഞു. ജിസാന്‍, നജ്റാന്, അസീര്‍, അല്‍ ജവാഫ്, തബൂക്ക് എന്നിവിടങ്ങളിലെ ലാന്‍ഡ് ആന്‍ഡ് സീ പട്രോള്‍സ് സംഘം നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ലഹരിമരുന്ന് പിടിച്ചെടുത്തതിന്റെ വീഡിയോ സൗദി അതിര്‍ത്തി സുരക്ഷാസേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.