സൗദിയില്‍ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ ബുക്കിംഗ് ആരംഭിച്ചു

hajj
 

സൗദിയില്‍ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ ബുക്കിംഗ് ആരംഭിച്ചു. 4 പാക്കേജുകളാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പാക്കേജുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിര്‍ദേശങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചു.  ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്ന ആഭ്യന്തര തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജിന് ഉദ്ദേശിക്കുന്ന സൗദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മന്ത്രാലയത്തിന്റെ https://localhaj.haj.gov.sa/ എന്ന വെബ്‌സൈറ്റ് വഴിയോ നുസുക് ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യാം.

4 പാക്കേജുകളാണ് മന്ത്രാലയം തയാറാക്കിയിട്ടുള്ളത്. ഒന്നാമത്തെ പാക്കേജില്‍ 10596 മുതല്‍ 11841 വരെ റിയാലാണ് ഈടാക്കുന്നത്. 8092 റിയാല്‍ മുതല്‍ 8458 റിയാല്‍ വരെയാണ് രണ്ടാമത്തെ പാക്കേജ് നിരക്ക്. മിനാ ടവറില്‍ താമസ സൗകര്യമുള്ള മൂന്നാമത്തെ പാക്കേജ് നിരക്ക് 13,150 റിയാലാണ്. ചിലവ് കുറഞ്ഞ നാലാമത്തെ പാക്കേജ് നിരക്ക് 3984 റിയാലാണ്.