ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​യു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് വി​ല​വ​ർ​ധ​ന​യി​ൽ ഇ​ട​പെ​ടു​മെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ

flight

ജി​ദ്ദ: ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​യു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് വി​ല​വ​ർ​ധ​ന​യി​ൽ ഇ​ട​പെ​ടു​മെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഗാ​ക). നി​ല​വി​ലെ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളി​ലെ ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്കി​നെ സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്‌​ച ഇ​തു​സം​ബ​ന്ധി​ച്ച പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഈ ​രം​ഗ​ത്ത് നേ​രി​ട്ടു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു.

ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സി​ൽ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ൽ മാ​റ്റം​വ​രു​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യും ടി​ക്ക​റ്റ് വി​ല​യെ​ക്കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​താ​യും അ​തോ​റി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സൗ​ദി​യി​ലെ ​വ്യോ​മ​യാ​ന​മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണ അ​തോ​റി​റ്റി എ​ന്ന നി​ല​യി​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ളു​ടെ​യും സീ​റ്റു​ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​പ്പി​ച്ചും യാ​ത്ര ടി​ക്ക​റ്റി​ൻറെ വി​ല നി​ർ​ണ​യ​രീ​തി പ​രി​ശോ​ധി​ച്ചും ഇ​ക്കാ​ര്യ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ടും.

ഈ ​ന​ട​പ​ടി​ക​ളി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ വി​ല ഉ​റ​പ്പാ​ക്കാ​നും വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും സാ​ധി​ക്കും. യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നാ​ണ് മു​ഖ്യ പ​രി​ഗ​ണ​ന​യെ​ന്നും ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഊ​ന്നി​പ്പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യി​ലെ അ​തോ​റി​റ്റി​യു​ടെ ഇ​ട​പെ​ട​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.