നാട്ടില്‍ പോകാനൊരുങ്ങിയ പ്രവാസി മലയാളി സൗദിയിൽ മരിച്ചു
Fri, 22 Apr 2022

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകാനൊരുങ്ങിയ മലയാളി സൗദിയിൽ മരിച്ചു. ഫൈനല്‍ എക്സിറ്റ് വിസയടിച്ച് കാത്തിരിക്കുകയായിരുന്ന പത്തനംതിട്ട മെഴുവേലി സ്വദേശി ഉലകംപറമ്പില്‍ ഗീവര്‍ഗീസ് ഡാനിയേല്‍ (69) ആണ് ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചത്.
38 വര്‍ഷമായി സൗദി കേബിളില്‍ ജീവനക്കാരനായിരുന്നു. ജിദ്ദ മഹ്ജറിലെ താമസസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ചെറിയാന് ഡാനിയേലിന്റെ മകനാണ്.