ദുബായിൽ നാല് ഗ്രാം മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ വിദേശി പിടിയിൽ; ശിക്ഷ വിധിച്ചു

f
 

ദുബൈ: മയക്കുമരുന്നുമായി അറസ്റ്ററിലായ വിദേശിക്ക് ദുബൈ കോടതി 10 വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയും വിധിച്ചു. 33 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായത്. സന്ദര്‍ശക വിസയിലായിരുന്നു ഇയാള്‍ ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

ദ്രാവക രൂപത്തിലുള്ള കൊക്കൈന്‍ ആണ് പ്രതിയില്‍ നിന്ന് ദുബൈ കസ്റ്റംസ് പിടികൂടിയത്. ആകെ 4.55 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്. കസ്റ്റംസ് പിന്നീട് കേസ് ദുബൈ പൊലീസിന് കൈമാറി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് കേസ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ എത്തി.