സൗദി അറേബ്യയില്‍ കനത്ത മഴ തുടരുന്നു; ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Tue, 3 Jan 2023

റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റിയാദ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാല്‍ ഓണ്‍ലൈനിലൂടെ ക്ലാസ് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അതേസമയം, സൗദി അറബ്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. റിയാദ് നഗരത്തില്‍ തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ രാത്രി വൈകിയും തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ജിദ്ദ മേഖലയിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്. ജിദ്ദ നഗരത്തിലെ അടിപ്പാതകള്‍ അടച്ചു.