സൗദിയിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 'നീറ്റ്' പരീക്ഷയെഴുതി

d
 

റിയാദ്: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് സൗദിയിലെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എഴുതി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് സൗദിയിലും ഒരു പരീക്ഷ കേന്ദ്രം അനുവദിച്ചു കിട്ടിയത്. അതിന്റെ ആഹ്ലാദത്തിലാണ് കുട്ടികളും രക്ഷിതാക്കളും. സൗദിയിലെ ഏക പരീക്ഷാകേന്ദ്രം റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആയിരുന്നു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് പരീക്ഷ നടന്നത്.

രാജ്യത്തെ നൂറുകണക്കിന് മെഡിക്കല്‍, ഡെന്റല്‍, ആയുഷ് കോഴ്‌സുകളിലേക്കും കാര്‍ഷിക സര്‍വകലാശാലയും വെറ്റിറിനറി യൂനിവേഴ്‌സിറ്റിയുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിന് ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയില്‍ നീറ്റ് പരീക്ഷയും നീറ്റ് റാങ്കും വലിയ പ്രാധാന്യമുള്ളതാണ്.