'കോവിഡ് ഭീതി'; സൗദിയിൽ 106 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

d

ജിദ്ദ: സൗദിയിൽ പുതിയതായി 106 കോവിഡ് രോഗികളും 187 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,53,632 ഉം രോഗമുക്തരുടെ എണ്ണം 7,41,058 ഉം ആയിട്ടുണ്ട്.

പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,082 ആയി. നിലവിൽ 3,492പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 45 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.