'കോവിഡ് ഭീതി...'; സൗദിയിൽ 130 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

g
 

റിയാദ്: സൗദിയിൽ പുതുതായി 130 പേർക്ക് കൂടി കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഒരു മരണവും റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 241 പേർ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,53,124 ആയി. 

ആകെ രോഗമുക്തരുടെ എണ്ണം 7,40,008 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,075 ആയി തുടരുന്നു. രോഗബാധിതരിൽ 4,041 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 59 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില ഇപ്പോൾ തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 13,237 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.