ലയണൽ മെസ്സി സൗദി ടൂറിസം അംബാസഡർ

messi
 

അര്‍ജന്‍റീനന്‍ ഫുട്ബോൾ താരം ലയണൽ മെസ്സി സൗദി ടൂറിസത്തിന്‍റെ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി നിയമിതനായി. ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഉയരുന്നതിന്റെ ഭാഗമായാണ് സൗദി മെസ്സിയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത്.

സൗദിയിലെ ജിദ്ദയിലെത്തിയ മെസ്സി വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനത്തിലാണ്. കഴിഞ്ഞ ദിവസമാണ് ലയണൽ മെസ്സി സൗദിയിലെ ജിദ്ദയിലെത്തിയത്. ചെങ്കടൽ തീരത്തൊരുങ്ങുന്ന നിയോം ഉൾപ്പെടെ വിവിധ ലക്ഷ്വറി ടൂറിസം കേന്ദ്രങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. സൗദിയുടെ ടൂറിസം അംബാസിഡറായി നിയമതനായ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. 

 
പുരാതന ജിദ്ദാ നഗരമായ ബലദിലും മെസ്സി സന്ദർശിച്ചു. ജിദ്ദ സീസണിന്‍റെ കൂടി ഭാഗമായുള്ള ഏറ്റവും വലിയ പരിപാടിയിൽ മെസ്സി പങ്കെടുത്തേക്കും.