ബൈക്ക് റൈഡർ ജപിന്റെ മൃതദേഹം സ്വദേശത്ത് സംസ്കരിച്ചു

f
 

ഫുജൈറ : കഴിഞ്ഞ ദിവസം ദിബ്ബയിൽ ബൈക്ക് അപകടത്തിൽ മരിച്ച കോഴിക്കോട്  ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ന്റെ മൃതദേഹം സ്വദേശത്തു സംസ്കരിച്ചു. ഷാർജയിൽ നിന്നുള്ള  എയർ ഇന്ത്യയുടെ വിമാനത്തിലാണ് ജപിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയത്.

യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി, കൽബ കെ.എം.സി.സി ഭാരവാഹി അബൂബക്കർ, സാമൂഹ്യ പ്രവർത്തകരായ മുന്ദിർ കൽപകഞ്ചേരി, നിഹാസ് ഹാഷിം, ജപിൻ ജയപ്രകാശിന്റെ സുഹൃത്തുക്കൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് വളരെ വേഗത്തിൽ നിയമ നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചത്.

രാജ്യാന്തര ബൈക്ക് റൈഡിൽ പങ്കെടുത്തിട്ടുള്ള താരമായ ജപിൻ ബൈക്ക് റൈഡിനിടെയാണ് അപകടം സംഭവിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ജപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.