സൗദിയിൽ രണ്ടുപേർക്ക് കൂടി കുരങ്ങുപനി
Tue, 26 Jul 2022

സൗദി അറേബ്യയില്‍ രണ്ടു പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാവരും അടുത്തിടെ യൂറോപ്പില്‍ നിന്നെത്തിയവരാണ്. തൊലിപ്പുറത്ത് തടിപ്പും പനിയുമടക്കമുള്ള രോഗലക്ഷണങ്ങള്‍് ഇവര്‍ക്കുണ്ട്. ഒരാള്‍ക്ക് രോഗം ഭേദമായി വരുന്നു. മറ്റു രണ്ട് പേര് നിരീക്ഷണത്തിലാണ്.