മലപ്പുറത്ത് താമസക്കാരനായ ബംഗളൂരു സ്വദേശി റിയാദിൽ നിര്യാതനായി

google news
2113941-death

manappuram 1

റിയാദ്: ബംഗളൂരു നോർത്ത് സ്വദേശിയും മലപ്പുറം പള്ളിക്കല്‍ ബസാറിൽ സ്ഥിര താമസക്കാരനുമായ ഷക്കീല്‍ അഹ്​മദ്​ (43) റിയാദിലെ താമസസ്ഥലത്ത് മരിച്ചു. സ്പോൺസറുടെ വീട്ടിൽ ഡ്രൈവർ ആയിരുന്നു. ഒന്നര വർഷം മുമ്പാണ്​ നാട്ടിൽ പോയി മടങ്ങിയത്​.

പിതാവ്: പരേതനായ ജമീൽ അഹ്‌മദ്‌. മാതാവ്: ഷമീന ബാനു. ഭാര്യ: ഹസീന. മക്കൾ: ഫാത്തിമ സംറീൻ, മുഹമ്മദ്‌ റിഹാൻ.

മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷബീറലി വള്ളിക്കുന്ന്, നൗഷാദ് പള്ളിക്കൽ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിലെത്തിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു