ഗ​സ്സ​യി​ലെ ഖ​ത്ത​ർ ഓ​ഫി​സി​ന്​ നേ​രെ ആ​ക്ര​മ​ണം; സൗ​ദി അ​പ​ല​പി​ച്ചു

google news
2118252-attack

chungath new advt

ജി​ദ്ദ: ഗ​സ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​ത്ത​ർ ക​മ്മി​റ്റി ആ​സ്ഥാ​ന​ത്തി​നു​നേ​രെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തെ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​പ​ല​പി​ച്ചു. ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും മാ​നു​ഷി​ക മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും ലം​ഘ​ന​ങ്ങ​ളു​ടെ പ​ര​മ്പ​ര​യാ​ണി​ത്. ഈ ​ആ​ക്ര​മ​ണ​ത്തി​നെ​തി​രെ സ​ഹോ​ദ​ര രാ​ഷ്​​ട്ര​മാ​യ ഖ​ത്ത​റി​നോ​ടു​ള്ള സൗ​ദി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യ​വും നി​ല​പാ​ടും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു.

അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്തം വേ​ഗ​ത്തി​ലും നി​ർ​ബ​ന്ധ​മാ​യും ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന ആ​വ​ശ്യം ആ​വ​ർ​ത്തി​ച്ചു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ അ​ധി​കാ​രി​ക​ൾ ന​ട​ത്തു​ന്ന ലം​ഘ​ന​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണം. ഗ​സ്സ​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും സു​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും എ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ചോ​ദ്യം​ചെ​യ്യ​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags