ശക്തമായ മഴയും കാറ്റും​; റിയാദിൽ കടകളുടെ ബോർഡുകൾ വീണ് വാഹനങ്ങൾക്ക്​ കേടുപാടുകൾ

google news
2120275-damage

chungath new advt

റി​യാ​ദ്: വ്യാ​ഴാ​ഴ്​​ച രാ​ത്രി​യി​ൽ റി​യാ​ദി​ൽ പെ​യ്​​ത ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ നെ​യിം ബോ​ർ​ഡു​ക​ളും കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഹോ​ർ​ഡി​ങ്ങു​ക​ളും വീ​ണ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ത​ക​രാ​ർ സം​ഭ​വി​ച്ചു.

ന​ഗ​ര​ത്തി​​ന്റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ ജാ​ബി​ർ റോ​ഡി​ലാ​ണ്​ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ളും മ​റ്റും കാ​റ്റി​ലി​ള​കി വാ​ഹ​ന​ങ്ങ​ൾ​ക്കു​മേ​ൽ പ​തി​ച്ച​ത്. ഏ​താ​നും കാ​റു​ക​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​ൽ​ഖ​ലീ​ജ് ഡി​സ്ട്രി​ക്ടി​ൽ കെ​ട്ടി​ട​ത്തി​​ന്റെ മു​ൻ​ഭാ​ഗ​ത്തെ ക്ലാ​ഡി​ങ്​ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

സി​വി​ൽ ഡി​ഫ​ൻ​സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് റി​യാ​ദ് സി​വി​ൽ ഡി​ഫ​ൻ​സ് അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ലെ ഒ​രു ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന്​ മു​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി.

കാ​റി​ന്​ സാ​ര​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ചു. ആ ​സ​മ​യ​ത്ത്​ കാ​റി​നു​ള്ളി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​റി​​ന്റെ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കാ​ൻ സ​മീ​പ​ത്തെ പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്ന​ത്രെ അ​പ​ക​ടം.

ന​ഗ​ര വ്യാ​പ​ക​മാ​യി രാ​ത്രി വൈ​കു​വോ​ളം പെ​യ്​​ത മ​ഴ​യി​ൽ നി​ര​വ​ധി ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി.

പ​ല​യി​ട​ത്തും കെ​ട്ടി​ക്കി​ട​ന്ന മ​ഴ​വെ​ള്ള​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മു​ങ്ങി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags