ജിദ്ദയിലെ സിഫ് ഈസ്‌ ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ ഇന്ന് നാലു കളികൾ

google news
2120034-football

chungath new advt

ജിദ്ദ: ജിദ്ദയിൽ നടന്നുവരുന്ന സിഫ് ഈസ്‌ ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റ് എട്ടാം വാരമായ ഇന്ന് നാലു കളികൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബി ഡിവിഷനിൽ മൂന്നും എ ഡിവിഷനിൽ ഒരു മത്സരമാണ് ഇന്ന് നടക്കുക. രാത്രി പത്ത് മണിക്ക് നടക്കുന്ന ആവേശകരമായ എ ഡിവിഷൻ മത്സരത്തിൽ സബീൻ എഫ്.സിയും യാംബു എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. സന്തോഷ് ട്രോഫി, ഐ.എസ്.എൽ മത്സരങ്ങളിലെ താരങ്ങളും മറ്റു ക്ലബ്ബ്‌ താരങ്ങളും ഇരു ടീമുകൾക്കും വേണ്ടി ഇന്ന് ബൂട്ടണിയുന്നുണ്ട്.

വൈകീട്ട് 5.30ന് ആരംഭിക്കുന്ന ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ അൽ ഹാസ്മി ന്യൂ കാസ്റ്റിൽ എഫ്‌.സി, ഖുവൈസ എഫ്.സി ടീമുകൾ ഏറ്റുമുട്ടും. 6.45ന് തുടങ്ങുന്ന രണ്ടാമത് ബി ഡിവിഷൻ മത്സരത്തിൽ ബുക്കറ്റ് എഫ്‌.സി മക്ക സോക്കർ ഫ്രീക്സ് സീനിയേഴ്സ് ടീം, സഫിയാ ട്രാവൽസ് യാസ് എഫ്.സിയെ നേരിടും.

എട്ട് മണിക്കുള്ള മൂന്നാമത്തെ ബി ഡിവിഷൻ മത്സരത്തിൽ കെ.എൽ പത്ത് റെസ്റ്റോറന്റ് ബി.എഫ്‌.സി ജിദ്ദ ബ്ലൂസ്റ്റാർ സീനിയേഴ്സ്, അനാലൈറ്റിക്സ് റെഡ് സീ ബ്ലാസ്റ്റേഴ്‌സ് എഫ്.സി ടീമുകളും മാറ്റുരക്കും. കാണികൾക്കായി ഭാഗ്യനറുക്കെടുപ്പിലൂടെ ആകർഷണീയമായ സമ്മാനങ്ങളും ഒരുക്കിയതായി സിഫ് ഭാരവാഹികൾ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags